ആറ്, രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബികോം./ബി.ബി.എ എൽ എൽ.ബി (2013 സ്കീം - മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.
കേരള സർവകലാശാലയിൽ
മൂന്നിന് ക്ലാസ് തുടങ്ങും
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്സി/ബി കോം രണ്ടാം സെമസ്റ്റർ (2023 അഡ്മിഷൻ), നാലാം സെമസ്റ്റർ (2022 അഡ്മിഷൻ), എം.എ/എം.എസ് സി/എം.കോം/എം.ടി.എ/ എം.എസ്.ഡബ്ല്യൂ./എം.പി.എ രണ്ടാം സെമസ്റ്റർ (2023 അഡ്മിഷൻ), നാലാം സെമസ്റ്റർ (2022 അഡ്മിഷൻ) ക്ലാസ്സുകൾ മധ്യവേനലവധി കഴിഞ്ഞ് ജൂൺ 3 മുതൽ ആരംഭിക്കും.
പരീക്ഷാഫലം
തിരുവനന്തപുരം: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് സി.സി.പി (ഹോമിയോ) കോഴ്സിന്റെ റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471-2459459.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സിൽ ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ കോഡിംഗ്, എയർകാർഗോ മാനേജ്മെന്റ്, വെയർഹൗസ് ഇൻവെന്ററി മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ നടത്താൻ പ്രാപ്തരായ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ജൂൺ 3. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.keralastaterutronix.com ൽ.ഫോൺ: 9847600024.
ICMAI CMA അഡ്മിറ്റ് കാർഡ്
ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ICMAI ) നടത്തുന്ന CMA ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് icmai.in. ജൂൺ 11 മുതൽ 18 വരെയാണ് പരീക്ഷ.
എൻട്രൻസ് കൺട്രോൾ റൂം
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയെക്കുറിച്ചുള്ള സംശയ നിവാരണത്തിനും അന്വേഷണങ്ങൾക്കുമായി എൻട്രൻസ് കമ്മിഷണറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. നമ്പറുകൾ- 0471-2332120,
0471-2338487. വെബ്സൈറ്റ്: www.cee.kerala.gov.in.ഹെൽപ്പ് ലൈൻ- 0471-2525300
സാങ്കേതിക സർവകലാശാലയിൽ പിഎച്ച്.ഡി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനത്തിന് ജൂൺ 20വരെ ഓൺലൈനായി അപേക്ഷിക്കാം. 5.75 സി.ജി.പി.എയോട് കൂടി എൻജിനിയറിംഗ്/ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, അപ്ലൈഡ് സയൻസ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഗവേഷണത്തിലൂടെ ലഭിച്ച എൻജിനിയറിംഗ്/ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി (നോൺ ക്രീമിലെയർ), അംഗപരിമിതർ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് മിനിമം സി.ജി.പി.എ 5.25 ആണ്. 7.75 സി.ജി.പി.എയോടെ എൻജിനിയറിംഗ് / ആർക്കിടെക്ചർ ബിരുദം നേടിയ വിദ്യാർത്ഥികൾക്കും പിഎച്ച്. ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്യു.എസ് വിഭാഗക്കാർക്ക് 7.25 സി.ജി.പി.എ ഉണ്ടായിരിക്കണം. ഫുൾടൈം ഗവേഷകർക്ക് മൂന്ന് വർഷത്തേക്ക് സർവകലാശാല ഫെലോഷിപ്പ് ലഭിക്കും. ഗവ.എൻജിനിയറിംഗ് കോളേജുകളിൽ ഗവേഷണം നടത്തുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർപ്പും ലഭിക്കും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക് www.https://ktu.edu.in/.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |