കൊച്ചി: ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മേരി ജോസഫിന് യാത്രഅയപ്പു നൽകി. ഫുൾകോർട്ട് റഫറൻസിൽ ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.
അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ 2001ൽ ജില്ലാ ജഡ്ജിയായ മേരി ജോസഫ് 2015ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതയായത്. അവസാന പ്രവൃത്തിദിനമായ ഇന്നലെ ജസ്റ്റിസ് മേരി പീരുമേട് തിരഞ്ഞെടുപ്പു കേസിലെ വിധിയും പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |