മോണ്ടിവീഡോ: ഉറുഗ്വേയൻ സൂപ്പർ ഫുട്ബാളർ എഡിസൺ കവാനി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂർണമന്റിന് തൊട്ടുമുന്നേയാണ് കവാനിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കവാനി വിരമിക്കൽ പ്രഖ്യാപിച്ചത്.36 മത്സരങ്ങളില്‍ ഉറുഗ്വേക്കായി കളത്തിലിറങ്ങിയ കവാനി 58 ഗോള്‍ നേടി.2010 മുതൽ 2022വരെയുള്ള 4 ലോകകപ്പുകളിലും 37കാരനായ താരം ഉറുഗ്വെയെ പ്രതിനിധീകരിച്ചു. 2011ൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ഉറുഗ്വെടീമിലുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |