കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസത്തിൽ 2024-25 ബാച്ചിലേക്ക് 7 വരെ അപേക്ഷിക്കാം. കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിംഗ്, ന്യൂസ്ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാദ്ധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും. ഉയർന്ന പ്രായപരിധി 30 വയസ്. ക്ലാസുകൾ ഈ മാസം ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 954495 8182. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിങ്ങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക്റോഡ്, കോഴിക്കോട്. 673 002.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |