തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിൽ നിന്ന് മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഡൽഹിയിലേക്ക് പോകില്ലെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. ബി.ജെ.പിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെയുള്ളൂ. ഇന്ത്യയിൽ എന്ത് തന്നെ സംഭവിച്ചാലും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കേരളത്തിൽ കാല് കുത്താൻ കഴിയില്ല. ആറ്റിങ്ങൽ മണ്ഡലത്തിൽ ബി.ജെ.പി ജയിക്കുമെന്ന എക്സിറ്റ് പോൾ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണും. മുരളീധരനെ ബോധം കെടുത്തുന്ന സർവേ റിപ്പോർട്ടാണിത്. തിരഞ്ഞെടുപ്പിന് ശേഷം ജയിക്കുമെന്ന് വി.മുരളീധരൻ ഒരിടത്തും പറഞ്ഞിട്ടില്ല. തൃശൂരിൽ യു.ഡി.എഫ് ജയം ഉറപ്പാണ്. എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |