വൈക്കം: പള്ളിയാട് ശ്രീനാരായണ യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വർണാഭമായി. അക്ഷരദീപം തെളിയിച്ചാണ് കുരുന്നുകൾ ക്ലാസുകളിലേക്ക് പ്രവേശിച്ചത്. പ്രവേശനോത്സവ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.പി.സുഖലാൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.പ്രദീപ്, വാർഡ് മെമ്പർമാരായ ടി.മധു, കെ.എസ്.പ്രീജു, പി ടി എ പ്രസിഡന്റ് സാജൻ.എം.എം, ബാല്യം അമൂല്യം പദ്ധതി കൺവീനർ ദീപേഷ്.എ.എസ്, സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബിജു.എ.ജി, നിജു.എൻ.എസ്, സ്റ്റാഫ് സെക്രട്ടറി ബൈജു.ടി.ടി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |