കണ്ണൂർ:പരിസ്ഥിതി ദിനത്തിന് പട്ടാള ക്യാമ്പിൽ വച്ചുപിടിപ്പിക്കുവാനുള്ള ഔഷധവൃക്ഷ തൈകൾ സൗജന്യമായി എത്തിച്ചു നൽകി പരിസ്ഥിതി പ്രവർത്തകനും ഒയിസ്ക ഇന്റർനേഷണൽ കണ്ണൂർ ജില്ല സെക്രട്ടറിയും പാട്യം ഗവ.ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനുമായ കക്കോത്ത് പ്രഭാകരൻ .സ്വന്തമായി നട്ടുവളർത്തിയതും ഔഷധി , വനംവകുപ്പ് എന്നിവരിൽ നിന്ന് ശേഖരിച്ചതുമായിട്ടുള്ള 100 ഓളം ഔഷധ വൃക്ഷ തൈകളാണ് വിതരണം ചെയ്തത് .ആര്യവേപ്പ്, കൊടുവേലി,നെല്ലി,നീർമരുത്, പൂവരശ്,കൂവളം,മന്ദാരം തുടങ്ങിയവയാണ് വിതരണം ചെയ്തത്. കണ്ണൂർ ബർണശ്ശേരി ഡി.എസ്.സി ക്യാമ്പിൽ നടന്ന ചടങ്ങിൽ സുബൈദാർ ദേവേന്ദ്ര സിംഗിന് കക്കോത്ത് പ്രഭാകരൻ തൈകൾ കൈമാറി.മേജർ അഡ്മിനൽ ഓഫീസർ എസ്.കെ.ചേത്രി,ലാൻസ് നായിക്ക് എൻ.കെ.പ്രമോദ് കുമാർ തുടങ്ങിയവർ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |