കാഞ്ഞങ്ങാട് :കാസർകോട് ജില്ലാ യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും സമ്മർകോച്ചിംഗ് ക്യാമ്പ് സർട്ടിഫിക്കറ്റ് വിതരണവും കാഞ്ഞങ്ങാട് മേലാം കോട്ട് എ സി കണ്ണൻ നായർ സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉത്ഘാടനം ചെയ്തു. യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ് സൺ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ, തൃക്കരിപ്പൂർ പഞ്ചായത്ത് മെമ്പർ സീത ഗണേഷ്, എം.വി.രാഘവൻ,എം.വി.നാരായണൻ,പി.വി.ചന്ദ്രൻ, കെ.വി.ഗണേഷ്, വി.പ്രമോദ് എന്നിവർ സംസാരിച്ചു അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും, എ.വി.ഉണ്ണി നന്ദിയും പറഞ്ഞു . ഭാരവാഹികൾ:പി.പി.സുകുമാരൻ (പ്രസി.), അശോക് രാജ് വെള്ളിക്കോത്ത് ( സെക്ര. ),ഗണേഷ് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |