കണ്ണൂർ: പരസ്യ മേഖലയിൽ 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വളപ്പില കമ്മ്യൂണിക്കേഷൻസിന്റെ നവീകരിച്ച കണ്ണൂർ ബ്രാഞ്ചിന്റെ ഉദ്ഘാടനം കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ നിർവഹിച്ചു. വളപ്പില കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ജോൺസ് വളപ്പില, ഡയറക്ടർ ലിയോ വളപ്പില എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിലെ മുൻനിര പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസ് തുടച്ചയായി 25 തവണ മികച്ച അഡ്വർടൈസിംഗ് ഏജസിക്കുള്ള അവാർഡ് വിവിധ മാദ്ധ്യമങ്ങളിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. കണ്ണൂർ ബാങ്ക് റോഡിൽ പ്ലാറ്റിനം സെന്ററിൽ പ്രവർത്തിച്ചുവരുന്ന വളപ്പില കമ്മ്യൂണിക്കേഷൻസ് ഇന്ത്യൻ ന്യൂസ് പേപ്പർ അക്രഡിറ്റേഷൻ ഉള്ള ജില്ലയിലെ ഏക പരസ്യ ഏജൻസിയാണ്. കേരളത്തിലെ പരസ്യ മേഖലയിൽ സമഗ്രമായ പുതിയ മാറ്റങ്ങൾ സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ 9001-2000 സര്ട്ടിഫൈഡ് ഐ.എൻ.എസ്
അംഗീകൃത ഏജൻസിയാണ് വളപ്പില. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വളപ്പില കമ്യൂണിക്കേഷൻസ് പത്രം, മാഗസിനുകൾ, ടിവി, തിയേറ്റർ, റേഡിയോ, സോഷ്യൽ മീഡിയ പരസ്യങ്ങൾ, വാണിജ്യ പരസ്യങ്ങൾ, ഫിലിം നിർമ്മാണം, പ്രിന്റിംഗ്, പാക്കേജിംഗ്, ബ്രോഷർ ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ ഏറ്റവും മികച്ച ക്രിയേറ്റീവ്, മാർക്കറ്റിംഗ് സേവനങ്ങൾ നൽകി വരുന്നു.
ക്യാപ്ഷൻ
വളപ്പില കമ്മ്യൂണിക്കേഷൻസിന്റെ നവീകരിച്ച കണ്ണൂർ ബ്രാഞ്ചിന്റെ ഉദ്ഘാടനം കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ നിർവഹിക്കുന്നു. വളപ്പില കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ജോൺസ് വളപ്പില, ഡയറക്ടർ ലിയോ വളപ്പില, ബ്രാഞ്ച് മാനേജർ സിറോഷ് എൻ.വി, മീഡിയ മാനേജർ പ്രസീത ജയദേവൻ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |