തിരുവനന്തപുരം:കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 271/2022) തസ്തികയിലേക്ക് 25ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം 24 ന് നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
പ്രായോഗിക പരീക്ഷ
മലപ്പുറം ജില്ലയിൽ കൃഷി വകുപ്പിൽ മെക്കാനിക് (കാറ്റഗറി നമ്പർ 449/2022) തസ്തികയിലേക്ക് 23, 24, 25, 28 തീയതികളിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ. അങ്ങാടിക്കൽ (സൗത്ത്) കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷ നടത്തും.
ആലപ്പുഴ ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം)- മൂന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 332/2023) തസ്തികയിലേക്ക് 24 ന് രാവിലെ 6.30 ന് കോട്ടയം ജില്ലയിലെ തൃക്കോതമംഗലം ഗവ. വി.എച്ച്.എസ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 467/2021, 468/2021) തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയുടെ മാറ്റി വച്ച അഭിമുഖം 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടീമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ എഫക്ട്സ്) - എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 42/2022) തസ്തികയിലേക്ക് 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയിലേക്ക് 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 523/2023) തസ്തികയിലേക്ക് 28 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |