പത്തനംതിട്ട : മഴ വകവയ്ക്കാതെ റോഡിലെ കുഴികൾ മൂടുകയാണ് വാട്ടർ അതോറിട്ടി. മുപ്പതിടങ്ങളിലെ കുഴികളാണ് മൂടുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കാനായി എടുത്ത കുഴിയാണ് ടാറിട്ട് അടയ്ക്കുന്നത്. മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ട ജോലിയാണിത്. നഗരത്തിലെ വിവിധയിടങ്ങളിൽ റോഡിന്റെ വശങ്ങളിൽ ഇത്തരത്തിൽ കുഴികളുണ്ട്. താത്കാലികമായാണ് കുഴി അടയ്ക്കൽ. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിലാണ് ടാറിടുന്നത്. ഇൗ ഭാഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |