SignIn
Kerala Kaumudi Online
Friday, 12 July 2024 7.45 AM IST

ആശംസാകാർഡ് വിതരണം ചെയ്തു

reshma
ബേപ്പൂർ ഹയർ സെക്കൻ്ററി സ്ക്കൂളിൽ എക്സൈസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥികൾക്ക് വിരുദ്ധ സന്ദേശം നൽകുന്നു

ബേപ്പൂർ: പുതിയ അദ്ധ്യയനവർഷത്തിലെ സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് ഫറോക്ക് എക്സൈസ് കുട്ടികളിൽ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ ജി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ആശംസാ കാർഡ് വിതരണം ചെയ്തു. ഇൻസ്പെക്ടർ ടി.കെ നിഷിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ പ്രമോദ് ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ കെ, മിഥുറാം ബി.പി തുടങ്ങി ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു . പ്രിവന്റീവ് ഓഫീസർ പ്രമോദ്.ടി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം ചൊല്ലിക്കൊടുത്തു. കൂടാതെ ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിലും ആശംസാ കാർഡ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, LOC AL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.