SignIn
Kerala Kaumudi Online
Thursday, 18 July 2024 6.31 AM IST

പുഴ സംരക്ഷണത്തിനായി ശൃംഗല

maniyara

പയ്യന്നൂർ:നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് അരുവി പഠന സംരക്ഷണ മാലിന്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി മണിയറ ഗവ.എൽ.പി സ്കൂൾ കുട്ടികൾ പുഴയോര ശൃംഖല തീർക്കുകയും സ്കൂളിൽ ഔഷധോദ്യാനം നിർമ്മിക്കുകയും ചെയ്തു.നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.വി.സജിത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ശുചിത്വ അംബാസിഡർ മനോജ്കാന മുഖ്യാതിഥിയായിരുന്നു. മനോജ് കാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ടി.പി.സെമീറ, ടി.വിശ്വനാഥൻ, കൗൺസിലർ പി.ഭാസ്ക്കരൻ, നഗരസഭ ക്ലീൻസിറ്റി മാനേജർ എ.വി.മധുസൂദനൻ, ബി.വിജയൻ, കെ.ബി.ആർ. കണ്ണൻ, നാരായണൻ കുന്നത്ത്, സ്കൂൾ പ്രധാനാദ്ധ്യാപകൻ തമ്പാൻ, ശുചിത്വ മിഷൻ വൈ.പി.ഹൃദ്യമോൾ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.