SignIn
Kerala Kaumudi Online
Thursday, 18 July 2024 6.29 AM IST

എം.വി ബാലകൃഷ്ണൻ മുന്നിലെത്തിയത് പോസ്റ്റൽ വോട്ടിൽ മാത്രം

mvb

കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണലിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ മുന്നിലെത്തിയത്. പെരിയ കേന്ദ്ര സർവ്വകലാശാലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ട് മണിക്കാണ് പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയത്. തപാൽ വോട്ടിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ 57 വോട്ടിനായിരുന്നു എം.വി.ബാലകൃഷ്ണന്റെ മുന്നേറ്റം. എന്നാൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ നിന്ന് എട്ടരമണിക്ക് തന്നെ വോട്ട് എണ്ണിയതോടെ എം.വി ബാലകൃഷ്ണനെ പിന്നിലാക്കി രാജ് മോഹൻ ഉണ്ണിത്താൻ 2164 വോട്ടിന്റെ ലീഡ് നേടി. ഒമ്പതര മണിയോടെ ഉണ്ണിത്താന്റെ ലീഡ് 1859 ആയി കുറഞ്ഞെങ്കിലും പത്ത് മണിയോടെ 4602 ആയി ഉയർത്തി. പിന്നീട് ഓരോ ഘട്ടത്തിലും ലീഡ് ഉയർത്തിയ ഉണ്ണിത്താൻ തൊണ്ണൂറ്റയ്യായിരം പിന്നിട്ടാണ് കുതിപ്പ് അവസാനിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.