കൊല്ലം: ജില്ലയിൽ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബി.ജെ.പി പ്രവർത്തകരും കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറും. 2019 ൽ നടന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയതിനേക്കാൾ 59,871 വോട്ടുകളാണ് ഇത്തവണ കൊല്ലത്ത് ബി.ജെ.പി അധികം നേടിയത്.
രാവിലെ മുതൽ തന്നെ എൻ.ഡി.എയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് നേതാക്കളും പ്രവർത്തകരും എത്തിത്തുടങ്ങി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, പാർട്ടി ലോക് സഭ ഇൻ ചാർജും ദക്ഷിണമേഖല പ്രസിഡന്റുമായ കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രനാഥ് അങ്ങനെ നീളുന്ന നിര. തിരുവനന്തപുരത്ത് താമര വിരിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം നിരാശയായിരുന്നു ഫലം. എന്നാൽ 'തൃശൂർ ഇങ്ങെടുക്കാൻ ' കഴിഞ്ഞതിലെ സന്തോഷവും നേതാക്കൾ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |