തിരുവനന്തപുരം: കേരളത്തിൽ നോട്ടയ്ക്ക് കിട്ടിയത് 1.62ലക്ഷം വോട്ടുകൾ. ആറ്റിങ്ങലിലും (9,580) മാവേലിക്കരയിലും (9,575) വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് നോട്ട സ്വന്തമാക്കി. ഇടതുമുന്നണി വിജയിച്ച ആലത്തൂരിൽ-11,918, കേരളാ കോൺഗ്രസ് വിജയിച്ച കോട്ടയത്ത്-11,852 എന്നിങ്ങനെയും നോട്ടയ്ക്ക് വോട്ട് ലഭിച്ചു.
മറ്റ് മണ്ഡലങ്ങളിൽ ഇങ്ങനെ:
കാസർകോട്- 5,536, കണ്ണൂർ- 8,426, വടകര- 2,849, വയനാട്- 6,992, കോഴിക്കോട്- 6,233, പാലക്കാട്- 8,720, ചാലക്കുടി- 8,056, എറണാകുളം- 7,758, ഇടുക്കി- 9,519, ആലപ്പുഴ- 7,252, മാവേലിക്കര- 9,575, പത്തനംതിട്ട- 8,006, തിരുവനന്തപുരം- 6,684, മലപ്പുറം- 6,650, പൊന്നാനി-6,382, കൊല്ലം-6,405, തൃശൂർ-6,072.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |