വൈപ്പിൻ : ഞാറക്കൽ റോയലാന്റ് ക്ലബിൽ പണംവച്ച് ചീട്ട് കളി നടത്തുകയായിരുന്ന 25 പേരെ ഞാറക്കൽ പൊലീസ് പിടികൂടി. 74000 രൂപ കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ. കുഞ്ഞുമോൻ തോമസ്, സീനിയർ സി. പി. ഒ. മാരായ റെജി തങ്കപ്പൻ, കെ.ജി. പ്രീജൻ, വി.വി.വിനേഷ്, കെ.എം.പ്രജിത്ത്, എൻ.ആർ. പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |