കോട്ടയം: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷനുമായി ചേർന്ന് സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം.അബ്ദുൾ കരിം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോണിറ്ററിംഗ് കോ-ഓർഡിനേറ്റർ ദീപ ജെയിംസ് പരിസ്ഥിതി സന്ദേശം നൽകി. അൽഫോൻസാ ജോസഫ്, സന്ധ്യ സജികുമാർ, എം.എൻ രമേശൻ, ടെസി സജീവ്, വിനു കുര്യൻ, ഡാർളി ജോജി, ഇ.കെ. കമലാസനൻ, ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, ആർ.സിംല, എൻ.പ്രദീപ്, സീന മാത്യു, കെ.എസ്. ഷീല, എം.എം. ലത, യു.ഡി മത്തായി, ഉഷ എസ്.കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |