മഹാമാന്ത്രികൻ കടമറ്റത്തു കത്തനാരുടെ ജീവിതം പറയുന്ന കത്തനാർ ദ വൈൽഡ് സോർസറർ എന്ന ചിത്രത്തിൽ നിതീഷ് ഭരദ്വരാജും. പി.പദ്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവൻ സിനിമയിൽ ഗന്ധർവനായി എത്തിയ നിതീഷ് ഭരദ്വാജ് 33 വർഷത്തിനുശേഷം വീണ്ടും മലയാളത്തിൽ എത്തുകയാണ് . മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷ് ബോളിവുഡിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫിലിപ്സ് ആൻഡ് ദ മങ്കിപ്പെൻ, ജോ ആൻഡ് ദ ബോയ്, ഹോം എന്നീ ചിത്രങ്ങൾക്കുശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാർ ത്രീഡിയിലാണ് ഒരുങ്ങുന്നത്. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. പ്രഭുദേവ, വിനീത്, സനൂപ് സന്തോഷ്, കോട്ടയം രമേശ്, ഹരീഷ് ഉത്തമൻ,കുൽപ്രീത് യാദവ് , കിരൺ അരവിന്ദാക്ഷൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം . നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. രചന ആർ. രാമാനന്ദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |