കൊച്ചി: ഗിന്നസ് വേൾഡ് റെക്കാർഡ് ലക്ഷ്യമിട്ട് 12,000 ഭരതനാട്യ നർത്തകരെ ഒരേവേദിയിൽ അണിനിരത്തുന്ന മൃദംഗനാദം പരിപാടിക്ക് ഒരുക്കം ആരംഭിച്ചു. ഡിസംബർ 29ന് കൊച്ചിയിൽ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് നടൻ സിജോയ് വർഗീസ് തിരി തെളിച്ചു. മൃദംഗവിഷൻ മാനേജിംഗ് ഡയറക്ടർ നിഘോഷ് കുമാർ, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി എന്നിവർക്ക് പുറമെ 300 നൃത്താദ്ധ്യാപകരും പങ്കെടുത്തു. തമിഴ്നാട്ടിൽ കുറിച്ച റെക്കാർഡ് മറികടക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
റെക്കാർഡിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന നൃത്താദ്ധ്യാപകർ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ : 9961665170, 7511193339
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |