പഴയങ്ങാടി:കല്യാശ്ശേരി മണ്ഡലം എം.എൽ.എ മെരിറ്റ് അവാർഡ് 2024 വിതരണം എരിപുരത്തെ മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 1054 വിദ്യാർത്ഥികളെയും 100 ശതമാനം കൈവരിച്ച 16 വിദ്യാലയങ്ങളെയും മെറിറ്റ് അവാർഡ് നല്കി അനുമോദിച്ചു. ടി.വി.ഗണേശൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഗോവിന്ദൻ, ടി.ടി.ബാലകൃഷ്ണൻ കെ.രതി, ടി.നിഷ, എ.പ്രാർത്ഥന.പി.ശ്രീമതി. മാടായി റൂറൽ ബാങ്ക് പ്രസിഡന്റ് കെ.പത്മനാഭൻ,വി.വിനോദ്, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |