കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ആരോഗ്യസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ കൊടുങ്ങല്ലൂരിലെ പീഡിയാട്രീഷ്യൻ ഡോ. മുഹമ്മദ് നിസാർ ക്ലാസെടുത്തു. സമീകൃതാഹാരത്തോടൊപ്പം വ്യായാമവും ശീലമാക്കണമെന്നും ഇന്നത്തെ ജംഗ് ഫുഡുകൾ ജീവിതശൈലീ രോഗങ്ങൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ കെ.ജി. ഷൈനി, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി.മേനോൻ, സ്റ്റാഫ് സെക്രട്ടറി വി.പി. സുമം, സയൻസ് ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകരായ പി.എ. ഫർഹാന, രേഷ്മ സുനിൽ, കാർത്തിക കെ. ജാഥവ് തുടങ്ങിയവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ഫുഡ് എക്സിബിഷൻ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |