ആലപ്പുഴ: 25 ശനിയാഴ്ചകൾ ഉൾപ്പെടുത്തി ഈ അദ്ധ്യയന വർഷം 220 പ്രവൃത്തി ദിനങ്ങളാക്കി സർക്കാർ പുറത്തിറക്കിയ അക്കാദമിക് കലണ്ടർ
പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വർഷത്തെ പ്രവൃത്തി ദിനങ്ങൾ ക്യു.ഐ.പി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെ പരിഗണിക്കാതെയുള്ളതാണ് നിലവിലെ കലണ്ടറെന്ന് യോഗം കുറ്റപ്പെടുത്തി. അദ്ധ്യാപക സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയാറാകണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജു വി.രാജ്, ശുഭാചന്ദ്രൻ, ടെൽമ വർഗീസ്, ശ്രീലതിക, ബി.അരുൺ, പി.പ്രഭാത്, അഷേദ്മോൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |