ചേർപ്പ് : തൃശൂർ-കൊടുങ്ങല്ലൂർ റോഡ് നിർമ്മാണത്തിലെ അപാകത മൂലം വാഹനങ്ങൾ കോൺക്രീറ്റ് റോഡിന്റെ ഭിത്തികളിൽ തട്ടി കാനകളിൽ താഴുന്നത് പതിവാകുന്നു. പെരുമ്പിള്ളിശ്ശേരി, തിരുവുള്ളക്കാവ് ഭാഗങ്ങളിലാണ് പതിവായി വാഹനങ്ങൾ താഴ്ന്ന് വീഴുന്നത്. റോഡിന്റെ വശങ്ങളിൽ ടൈൽ വിരിക്കാത്തതും മഴക്കാലമായതിനാൽ വെള്ളം കെട്ടിക്കിടക്കുന്നതും മൂലമാണ് വാഹനങ്ങൾ കാനകളിലേക്ക് തെന്നി വീഴുന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ ചേർപ്പ് തിരുവുള്ളക്കാവിന് സമീപം റോഡരികിലെ വെള്ളം നിറഞ്ഞ കാനയിൽ കാർ വീണിരുന്നു. മഴയിൽ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ ചേർന്ന് കാർ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |