കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെയും യുവകലാസാഹിതി അഞ്ചാലുംമൂട് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും ഫലവൃക്ഷത്തൈ വിതരണവും നടത്തി. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല താലൂക്ക് പ്രതിനിധി ടി.ആർ. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. വിനോദനൻ, ഡി. മുരളി, സി.വി. അജിത്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വനിതാവേദി സെക്രട്ടറി ശ്യാമളകുമാരിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു. എസ്. രഘുനാഥൻപിള്ള, ജെ. വിജയൻപിള്ള, കെ.ബി. മനോജ്, ജെ. രഘുനാഥൻപിള്ള, ഗീത, അനന്തു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |