SignIn
Kerala Kaumudi Online
Sunday, 07 July 2024 9.29 AM IST

വനിതാ ഡോക്‌ടറെ കൈയേറ്റം ചെയ്ത പ്രതി റിമാൻഡിൽ

binu

മടത്തറ: സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്‌ടറെ മുഖത്ത് തുപ്പിയതിനും കൈയേറ്റം ചെയ്‌തതിനും അറസ്‌റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു. മടത്തറ ശാസ്‌‌താംനട പുല്ലമൺകോട് മരംകയറ്റ തൊഴിലാളിയായ ബിനുവിനെയാണ് (32) റിമാൻഡ് ചെയ്‌തത്. വ്യാഴാഴ്‌ച പകൽ മടത്തറ ആരോഗ്യകേന്ദ്രത്തിലെ ഒ.പിയിലാണ് അസി. സർജൻ ഡോ.ലിനിക്ക് നേരെ അതിക്രമം ഉണ്ടായത്. ക്യൂവിൽ നിൽക്കാതെ ഡോക‌്ടറെ കാണാൻ ശ്രമിക്കുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് ആശുപത്രി ജീവനക്കാരും ഒ.പിയിലെത്തിയവരും ചേർന്ന് ബിനുവനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

2012 ലെ ആശുപത്രി സംരക്ഷണ നിയമത്തിലെ പ്രസക്‌ത വകുപ്പുകൾക്ക് പുറമെ അസഭ്യവർഷം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സ്‌ത്രീകളുടെ അന്തസിനും മാന്യതയ്‌ക്കും നേരെയുള്ള ലംഘനം തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ആശുപത്രി വികസന സമിതിയും ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സംഭവത്തിൽ അപലപിച്ചു. ആശുപത്രിയും പരിസരവും പൂർണമായും സി.സി ടി.വി നിരീക്ഷണത്തിലാക്കാനും സുരക്ഷാ ജീവനക്കാരനെ നിയമിക്കാനും തീരുമാനിച്ചു. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.