ചെറുവത്തൂർ:കേരള പൊലീസ് അസോസിയേഷൻ 35ാം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപികരണ യോഗം കൊടക്കാട് ബാങ്ക് ഹാളിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി.വി.ലതീഷ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് ബി.രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ
ജില്ലാ പ്രസിഡന്റ് പി.അജിത്ത് കുമാർ, ചീമേനി ഇൻസ്പെക്ടർ കെ.സലിം, ചീമേനി എസ്.ഐ
ബാബു, ജില്ലാ ട്രഷറർ പി.വി.സുധീഷ്, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ പി.പ്രകാശൻ, അമൽദേവ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.പി.സുരേഷ് സ്വാഗതവും ടി.വി.പ്രമോദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.വി.രാജേഷ് (ചെയർമാൻ), ടി.സുജിത്(കൺവീനർ),പി. വി പ്രസീത, ഗിരീഷ്(ജോ.കൺവീനർമാർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |