തൃശൂർ: ഇ.എം.എസ് സ്മൃതിയുടെ ഭാഗമായി കോസ്റ്റ്ഫോർഡും വർഗബഹുജന സർവീസ് സംഘടനകളും ചേർന്ന് നടത്തുന്ന ദേശീയ സെമിനാർ വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂരിൽ നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് സംഗീത നാടക അക്കാഡമി റീജ്യണൽ തിയറ്ററിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ എം.എ. ബേബി, പ്രൊഫ. പ്രഭാത് പട്നായിക്, തോമസ് ഐസക്, യു. വാസുകി, മന്ത്രി ആർ. ബിന്ദു, അഡ്വ. കെ. അനിൽകുമാർ, ഡോ. കെ.എൻ. ഗണേഷ്, ബൃന്ദ കാരാട്ട്, ഡോ. കെ.ജെ. ജോസഫ്, പ്രൊഫ. ലേഖ ചക്രവർത്തി, എ. വിജയരാഘവൻ, പി.ഡി.ടി ആചാരി, എം.വി. ഗോവിന്ദൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവർ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കോസ്റ്റ് ഫോർഡ് ഡയറക്ടർ എം.എൻ. സുധാകരൻ, പി.കെ. ഷാജൻ, എ.വി. ജഗന്നിവാസ്, പി.പി. രാജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |