SignIn
Kerala Kaumudi Online
Sunday, 20 October 2024 8.09 AM IST

വാതിൽപ്പടി സമരം വറുതിയിലാക്കും

Increase Font Size Decrease Font Size Print Page

ആലപ്പുഴ: നാടാകെ കാലവർഷക്കെടുതിയിൽപെട്ടിരിക്കെ വാതിൽപ്പടി വിതരണക്കാരുടെ സമരത്തിൽ റേഷൻ കടകൾ കാലിയായിത്തുടങ്ങി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ജില്ലയിലെ റേഷൻ വിതരണം നിലയ്ക്കും. റേഷൻ സാധന വിതരണത്തിനുള്ള തുക കുടിശികയായതാണ് വാതിൽപ്പടി വിതരണക്കാരുടെ സമരത്തിന് കാരണമായത്.

കുടിശികയുടെ ഒരുവിഹിതം നേരത്തെ ലഭിച്ചതിനാൽ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ മാത്രമാണ് ഒരുവിഭാഗം വിതരണക്കാർ സാധനങ്ങൾ കടകളിലെത്തിക്കുന്നത്. ശേഷിക്കുന്ന അഞ്ച് താലൂക്കുകളിലും സമരം തുടരുന്ന സാഹചര്യത്തിൽ മിക്ക കടകളിലും ഇന്നോ നാളെയോ സ്റ്റോക്ക് അവസാനിക്കും. കേരള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സപ്ളൈകോയുടെ സംഭരണശാലയിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കുമുള്ള സ്റ്റോക്ക് വിതരണമാണ് തടസപ്പെട്ടിരിക്കുന്നത്.

കാലിയായി റേഷൻ കടകൾ

1.കഴിഞ്ഞ മാസത്തെ സ്റ്രോക്കാണ് മിക്ക കടകളിലുമുള്ളത്. മേയ് മാസത്തിലെ വിതരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ സാധനങ്ങളുടെ സ്റ്റോക്ക് കുറവാണ്. ജൂൺ മാസത്തെ വിതരണമാണ് സമരത്തിൽ തടസപ്പെട്ടിരിക്കുന്നത്

2.കാലവർഷം ശക്തമായതോടെ നാട്ടിൻ പുറങ്ങളിലുൾപ്പെടെ തൊഴിൽമേഖലകൾ നിശ്ചലമായത് സാധാരണക്കാരുടെ അടുക്കളയെ ബാധിച്ചിട്ടുണ്ട്. സമരം റേഷൻ വിതരണത്തെ ബാധിക്കുന്നതോടെ മുൻഗണന - മുൻഗണനേതര വിഭാഗങ്ങൾ കഷ്ടത്തിലാകും

3.ചാക്കരിക്കും കുത്തരിക്കും ഇപ്പോൾ തന്നെ മിക്ക ഷോപ്പുകളിലും ക്ഷാമമാണ്. പച്ചരിമാത്രമാണ് അൽപ്പമെങ്കിലും കിട്ടുന്നത്.പശകൂടിയ അരിയായതിനാൽ പച്ചരിക്ക് ആവശ്യക്കാ‌ർ കുറവാണ്.ആട്ടയും കിട്ടാനില്ല.

....................................

സമരം നടക്കുന്ന

താലൂക്കുകൾ

ചെങ്ങന്നൂർ

കാർത്തികപ്പള്ളി

മാവേലിക്കര

കുട്ടനാട്

ചേർത്തല

.............................

റേഷൻ കടകൾ: 1,216

ഗുണഭോക്താക്കൾ: 6 ലക്ഷം

....................................

ഒരു ക്വിന്റൽ സാധനം എത്തിക്കുന്നതിന്

കരാറുകാരന് ലഭിക്കുന്നത് :₹ 32.50

.....................

തിരഞ്ഞെടുപ്പിന് മുമ്പ് കുടിശിക ഭാഗികമായി വിതരണം ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ മൂന്നുമാസത്തെ പൈസ കിട്ടാനുണ്ട്. പണം കിട്ടിയാലേ റേഷൻ വിതരണം സാദ്ധ്യമാകു. ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കുപോലും സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്

- എൻ.എഫ്.എസ്.എ ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോ, ആലപ്പുഴ ജില്ലാ കമ്മിറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.