റാന്നി : പഴവങ്ങാടി വില്ലേജിലെ വിവിധ പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ പൂർത്തിയായി. സർവെ റെക്കോഡുകൾ എന്റെ ഭൂമി പോർട്ടലിലും പഴവങ്ങാടി ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫിസിലും പഴവങ്ങാടി ബ്ലോക്കിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂ ഉടമസ്ഥർക്ക് https://entebhoomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. കൂടാതെ ക്യാമ്പ് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവർത്തി ദിവസങ്ങളിലും പരിശോധിക്കാനാകും. പരാതിയുണ്ടങ്കിൽ പത്തനംതിട്ട റീസർവെ നം1 സൂപ്രണ്ടാഫീസിൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കണം. നിശ്ചിത ദിവസത്തിനകം അപ്പീൽ സമർപ്പിക്കാത്തപക്ഷം റീ സർവെ റെക്കോഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റെക്കോഡുകൾ അന്തിമമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |