തിരുവനന്തപുരം: ജലഅതോറിട്ടി വിതരണം ചെയ്യുന്ന ജലത്തിന്റെ 35-40 ശതമാനത്തിനും വരുമാനമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പൈപ്പ് ചോർച്ച, മീറ്റർ തകരാർ, മോഷണം തുടങ്ങിയവയും ഇതിലുൾപ്പെടുന്നു. ഒരുകിലോലിറ്റർ കുടിവെള്ളത്തിന് 5.02 രൂപ അതോറിട്ടിക്ക് നഷ്ടമാണ്. ശുദ്ധീകരണ - വിതരണ ചെലവിനേക്കാൾ കുറഞ്ഞതുകയ്ക്കുള്ള വിതരണം പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടലാക്രമണഭീഷണി രൂക്ഷമായ 10 ഹോട്ട് സ്പോട്ടുകൾ (കൊല്ലംകോട്, ശംഖുംമുഖം, ആലപ്പാട്, ഒറ്റമശേരി, ചെല്ലാനം, കൊടുങ്ങല്ലൂർ, പൊന്നാനി, കാപ്പാട്, തലശേരി, വലിയപറമ്പ) തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |