കൊച്ചി: ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉപയോഗിച്ച് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡ് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. തെങ്ങിനത്തേയും സ്ഥലത്തേയും അടിസ്ഥാനമാക്കി ഒരു ഹെക്ടറിന് 6,500 രൂപ മുതൽ 15,000 രൂപ വരെ രണ്ട് തുല്യ വാർഷിക ഗഡുക്കളായാണ് സഹായം നൽകുന്നത്.
0.1 ഹെക്ടറിൽ (25 സെന്റ്) മുതൽ പരമാവധി നാല് ഹെക്ടർ വരെ സ്വന്തമായുള്ള കൃഷിഭൂമിയിൽ പത്ത് തെങ്ങിൻ തൈകളെങ്കിലുമുള്ള കർഷകർക്ക് സബ്സിഡിക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം ബോർഡിന്റെ വെബ് സൈറ്റിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോർഡിൽ സമർപ്പിക്കുന്ന കർഷകർക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. ഒന്നാം വർഷ സബ്സിഡി ലഭിച്ചതിന് ശേഷം രണ്ടാം വർഷത്തിലേയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |