കൊച്ചി: പലിശ കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് സമയമായില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നാണയപ്പെരുപ്പം ഉയർന്ന് നിൽക്കുന്നതും സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തിലും പലിശ നിരക്കിൽ മാറ്റം വരാനുള്ള സാദ്ധ്യത കുറഞ്ഞു. നാണയപ്പെരുപ്പം കുതിച്ചുയർന്നതോടെ 2022 മേയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് രണ്ടര ശതമാനം ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |