ബാലുശ്ശേരി: നന്മണ്ട സി.ഡി.എസിന് കീഴിൽ ആരംഭിച്ച നന്ദനം കറി പൗഡർ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി ആദ്യ വില്പന നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആർ. സിന്ധു മുഖ്യാതിഥിയായി. ഗ്രൂപ്പ് സെക്രട്ടറി പുഷ്പ തറോൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിദാസൻ ഈച്ചരോത്ത്, കുണ്ടൂർ ബിജു, വിജിത കണ്ടിക്കുന്നുമ്മൽ, കവിത വടക്കേടത്ത്, അബിൻരാജ്, മുംതാസ്, ദേവേഷ് തിവാരി, ശാന്ത തിരുമഠത്തിൽ, ഷൈനി പാണൻ കണ്ടി എന്നിവർ പ്രസംഗിച്ചു. വി.കെ. സാവിത്രി സ്വാഗതവും ശ്രീജ പി.കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |