കടയ്ക്കാവൂർ: ഹൈന്ദവ പിന്നോക്ക വിഭാഗങ്ങൾക്കുള്ള വായ്പകളുടെ പലിശ നിരക്ക് 6 ശതമാനത്തിൽ നിന്നും 8 ശതമാനം ആക്കിയ കേന്ദ്ര പിന്നോക്ക വികസന കോർപ്പറേഷന്റെ നടപടി പിൻവലിയ്ക്കണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് പുന്നയ്ക്കൽ, ദീപ തട്ടാമല, പാരിപ്പള്ളി ഡേറ്റബിജു, കൊച്ചു പാലം സന്തോഷ്, സുകൃതിക്കുട്ടൻ, മീനമ്പലം സുധീർ, പേട്ട ഷാജി, പാരിപ്പള്ളി റോയ്, മുരുക്കുമ്പുഴ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |