SignIn
Kerala Kaumudi Online
Friday, 25 October 2024 10.55 AM IST

ഈ ബ്രാൻഡുകളിലെ കറിപൗഡറുകളിൽ കാൻസറിന് വരെ കാരണമാകുന്ന കീടനാശിനി,​ സുരക്ഷിതമല്ലെന്ന് രാജസ്ഥാൻ സർക്കാരിന്റെ റിപ്പോർട്ട്

Increase Font Size Decrease Font Size Print Page
d

മൂംബയ് : എം.ഡി.എച്ച്,​ എവറസ്റ്റ് ബ്രാൻ‌ഡുകളിലെ കറിമസാലകൾ സുരക്ഷിതമല്ലെന്ന് രാജസ്ഥാൻ സർക്കാരിന്റെ റിപ്പോർട്ട്. നിരവധിസുഗന്ധവ്യജ്ഞനങ്ങളുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് എം.ഡി.എച്ച്,​ എവറസ്റ്റ് കറിമസാലകളും പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഒരു എവറസ്റ്റ് ഉത്പന്നവും രണ്ട് എം.ഡി.എച്ചിന്റെ ഉത്പന്നവും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സർക്കാർ ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻ‌ഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അയച്ച കത്തിൽ പറയുന്നു. എം.ഡി.എച്ച് നിർമ്മിച്ച മൂന്ന് സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങളുടെയും എവറസ്റ്റിന്റെ ഒരെണ്ണത്തിന്റെയും വില്പന ഹോങ്കോംഗ് ഏപ്രിലിൽ നിറുത്തിവച്ചിരുന്നു. കാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ

ഓക്സ‌സൈഡ് ഉയർന്ന അളവിൽ ഇവയിൽ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

എഥിലീൻ ഓക്സൈഡിന്റെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഈ ഉത്പന്നങ്ങൾ നേപ്പാൾ,​ ബ്രിട്ടൻ,​ സിംഗപ്പൂർ ,​ ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ നിരോധിച്ചിരുന്നു.

എംഡിഎച്ചിൻ്റെ മൂന്ന് സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളായ 'മദ്രാസ് കറി പൗഡർ', 'സാമ്പാർ മസാല പൗഡർ', 'കറിപ്പൊടി', എവറസ്റ്റ് ഗ്രൂപ്പിൻ്റെ 'മീൻ കറി' എന്നിവയുടെ സാമ്പിളുകൾ ഹോങ്കോംഗ് സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് റീജിയൻ സർക്കാരിൻ്റെ ഫുഡ് സേഫ്റ്റി സെന്റർ ശേഖരിച്ചിരുന്നു കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ നിരോധിക്കുകയായിരുന്നു. സിംഗപ്പൂരിലും, ഫുഡ് റെഗുലേറ്റർ രണ്ട് കമ്പനികളുടെയും ഉൽപ്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി, ഇതിനെത്തുടർന്ന് രണ്ട് ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതിക്കാരോട് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, EVEREST, MDS MASALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.