ആലപ്പുഴ : യു.ഐ.ടി ആലപ്പുഴ എൻ.എസ്.എസ് യൂണിറ്റിന്റെയും സംസ്ഥാന സന്നദ്ധ രക്തദാന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ.ടി.ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി. ഡോ.കെ എസ്.അനീഷ് രക്ത ദാന സന്ദേശം നൽകി. സാസ് ബാബു മെമ്മോറിയൽ ഉപഹാരം വി.ജെ. ബാഹുലേയന് സമ്മാനിച്ചു. ജേക്കബ് ജോൺ, കെ.ആർ.സുഗുണാനന്ദൻ,ജോപ്പൻ ജോയി വരിക്കാട്, എസ്.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |