തൃശൂർ: പാഞ്ചജന്യം ഭാരതത്തിന്റെ നേതൃത്വത്തിൽ അയ്യന്തോൾ ടി.ജി.എസ്.എം സരസ്വതി വിദ്യാനികേതിൽ വച്ച് വിവേകായനം ദീക്ഷ പദ്ധതിയുടെയും ഗുരുസാഗരം പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും നാളെ രാവിലെ നടക്കും. രാവിലെ ഒമ്പതിന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമേൽ ഉദ്ഘാടനം ചെയ്യും. ഡോ. എം.വി. നടേശൻ അദ്ധ്യക്ഷനായി. പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ, ബി.എം.എസ് മുൻ അഖിലേന്ത്യ അദ്ധ്യക്ഷൻ അഡ്വ. സജി നാരായണൻ, ഡോ. കെ.വി. ദേവാനന്ദൻ, നടൻ ദേവൻ, പി.എൻ. ഉണ്ണിരാജ, സ്വാമി ധീരാമൃതചൈതന്യ, പഞ്ചജന്യം ഭാരതം ജില്ലാ അദ്ധ്യക്ഷൻ യു. പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |