കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി, എൻ.ഐ.ടി എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ പരിശീലനത്തിനാണ് ധനസഹായം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവൻ ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം 22ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിലോ മത്സ്യഭവൻ ഓഫീസിലോ സമർപ്പിക്കണം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് 85 ശതമാനമോ അതിനുമുകളിലോ മാർക്ക് വാങ്ങി വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |