ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ' ജെന്റർ സമത്വം' പ്രോജക്ട് നിർവഹണോദ്ഘാടനം പ്രസിഡന്റ് സി.അജിത നിർവഹിച്ചു. എല്ലാ അങ്കണവാടികളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും. പരാതികൾ സ്വീകരിക്കും. പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതി കോർ കമ്മിറ്റി പരാതികൾ പരിശോധിച്ച് പരിഹാരം കാണും. 2024-25 ലെ ജെന്റർ സൗഹൃദ പദ്ധതിയുടെ ഭാഗമാണ് അങ്കണവാടി ജാഗ്രതാ സമിതി രൂപീകരണവും ജെന്റർ സൗഹൃദ ചർച്ചകളും സംവാദങ്ങളും വാർഡുകളിൽ നടക്കുന്നത്. വാർഡ് പ്രശ്ന പരിഹാര സെൽ രൂപീകരിക്കും. വൈസ് പ്രസിഡന്റ് എൻ. എം .ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ, ചന്ദ്രിക പൂമഠം, കെ. ബീന, തങ്കം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |