പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് യൂണിയന്റെ 'ആർട്ടിക്കിൾ 14' എന്ന മാഗസിൻ പ്രകാശനം ചെയ്തു. സിനിമാ താരം സൂരജ് തേലക്കാട് പ്രകാശനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ ജോൺ കിഴക്കേതിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ്, വൈസ് പ്രിൻസിപ്പൽ ഡോ.സ്മിതാ സാറാ പടിയറ, മാഗസിൻ എഡിറ്റർ രഹനാ ബാബു, മാഗസിൻ അഡ്വൈസറി ബോർഡ് അംഗം ഡോ.ബിൻസി.പി.ജെ, യൂണിവേഴ്സിറ്റി സെനറ്റ് അംഗം സജിത്ത് ബാബു, തഥാഗത് ബി.കെ, റോഷൻ റോയ് തോമസ്, ക്രിസ്റ്റോ മാത്യു, ടിജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |