റാന്നി: ബസുകൾ സ്ഥിരമായി സ്റ്റാൻഡിൽ കയറാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ. റാന്നി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പെരുമ്പുഴ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ചാണ് ഭരണസമിതി മെമ്പർമാർ രംഗത്തു വന്നത്.
റാന്നിയിലേക്ക് ബസുകൾ വരുമ്പോഴും തിരികെ മടങ്ങുമ്പോഴും പെരുമ്പുഴ സ്റ്റാൻഡിൽ കയറണം എന്ന് ഹൈക്കോടതി വിധിയുണ്ട്. എന്നാൽ റാന്നിയിലൂടെ പത്തനംതിട്ട ഭാഗത്തേക്കും എരുമേലി ഭാഗത്തേക്കും പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിന് മുന്നിൽ പുനലൂർ - മൂവാറ്റുപുഴ -സംസ്ഥാനപാതയുടെ ഇരു ഭാഗത്തായി നിർത്തി ആളെ കയറ്റുകയും ഇറക്കുകയുമാണ്. . ബസ് പെരുമ്പുഴയിലേക്ക് വരാത്തതിനാൽ ഇവിടേക്ക് വരുന്നവർ ഏറെ ബുദ്ധിമുട്ടുന്നു.
ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതുമൂലം ഉണ്ടാകാനിടയുള്ള അപകട സാദ്ധ്യതയും ഏറെയുണ്ട്. ബസ് റോഡിൽ നിർത്തുമ്പോൾ സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.
തുടർന്നും ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നാൽ സി.പി. എം സമരം ആരംഭിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ശരത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |