SignIn
Kerala Kaumudi Online
Sunday, 20 October 2024 11.20 AM IST

പുനലൂർ - ചെങ്കോട്ട പാതയിൽ: യാത്ര മീറ്റർഗേജ് കാലത്തേക്കാൾ കഷ്ടം

Increase Font Size Decrease Font Size Print Page
photo
പുനലൂർ-ചെങ്കോട്ട റെയിവേ റൂട്ടിലെ തെന്മല പതിമൂന്ന് കണ്ണറ പലം

പുനലൂർ: പുനലൂർ - ചെങ്കോട്ട റെയിൽപാത പണ്ടത്തെപ്പോലെ മീറ്റർ ഗേജ് ആയിരുന്നാൽ മതിയെന്നാണ് യാത്രക്കാർ പറയുന്നത്. ബ്രോഡ്ഗേജായി ആണ്ടുകൾ പിന്നിട്ടതിന് പുറമേ വൈദ്യുതീകരണം അന്തിമഘട്ടത്തിലെത്തിയിട്ടും പഴയ മീറ്റർ ഗേജ് കാലത്തെ സ്ഥിരം സർവീസുകൾ പോലും ഇപ്പോഴില്ല.

ഉള്ള സർവീസുകളിൽ ഭൂരിഭാഗത്തിന്റെയും സമയക്രമം സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടുന്നുമില്ല. പുതിയ സർവീസുകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ പലതും വന്നെങ്കിലും ഒന്നും യാഥാർത്ഥ്യമായിട്ടില്ല. ഇപ്പോഴുള്ള സ്ഥിരം സർവീസുകളിൽ പലതും ചെറിയ സ്റ്റേഷനുകളിൽ നിറുത്താറുമില്ല. മധുര-ഗുരുവായൂർ ട്രെയിൻ മാത്രമാണ് പുനലൂർ കഴിഞ്ഞാൽ മറ്റെല്ലാ സ്റ്റേഷനുകളിലും നിറുത്തുന്നത്. മറ്റ് രണ്ട് ട്രെയിനുകൾ പുനലൂർ സ്റ്റേഷൻ കഴിഞ്ഞാൽ തെന്മല, ആര്യങ്കാവ് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.

മീറ്റർഗേജ് ആയിരുന്നപ്പോൾ ചെന്നൈ-കൊല്ലം, കൊല്ലം,മധുര, പഴനി വഴി നഗരൂർ, കൊല്ലം-കോയമ്പത്തൂർ, കൊല്ലം- മധുര പാസഞ്ചർ, തിരുനെൽവേലി-കൊല്ലം, കൊല്ലം-ചെങ്കോട്ട ലോക്കൽ ട്രെയിൻ അടക്കം ഒരു ഡസനോളം ട്രെയിൻ പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ട് വഴി ദിവസവും സർവീസ് നടത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗത്തിനും ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരുന്നു. അക്കാലത്ത് കൊല്ലത്ത് പഠിക്കാൻ എത്തേണ്ട വിദ്യാർത്ഥികൾക്കും, ജോലിക്ക് പോയിരുന്നവർക്കും ഏറെ ആശ്വാസമായിരുന്നു സർവീസുകൾ.

സ്ഥിരം ട്രെയിനുകൾ കമ്മി, സ്റ്റോപ്പും

 ട്രെയിനുകളുടെ കുറവും അശാസ്ത്രീയ സമയക്രമവും യാത്രക്കാരെ വലയ്ക്കുന്നു

 ആഴ്ചയിൽ രണ്ട് സർവീസ് നടത്താറുള്ള താംബരം-കൊച്ചുവേളി, ശനിയും ഞായറും ദിവസങ്ങളിലെ എറണാകുളം-വേളാങ്കണ്ണി ട്രെയിൻ എന്നിവയ്ക്കും ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല

 ആര്യങ്കാവ്, എടപ്പാളയം, കഴുതുരുട്ടി, ഒറ്റക്കൽ, ഇടമൺ തുടങ്ങിയ മലയോര മേഖല ഒറ്റപ്പെട്ടു

 ഇവർക്ക് പുനലൂർ, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ എത്തണമെങ്കിൽ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിക്കണം

പുനലൂരിലേക്കുള്ള പ്രതിദിന ട്രെയിൻ സമയം (കൊല്ലത്ത് നിന്ന്)

കൊല്ലം - പുനലൂർ മെമു - രാവിലെ 6.20

മധുര - പുനലൂർ എക്സ്‌പ്രസ് - 8.35

ചെന്നൈ - എഗ്മൂർ - ഉച്ചയ്ക്ക് 12

ഗുരുവായൂർ - മധുരൈ - 12.20

കൊല്ലം - പുനലൂർ മെമു - വൈകിട്ട് 5.35

കന്യാകുമാരി - പുനലൂർ - 6.45

പാലരുവി എക്സ്‌പ്രസ് - രാത്രി 11.15

തിരികെ കൊല്ലത്ത് എത്തുന്ന സമയം

പാലരുവി - രാവിലെ 4.40

ചെന്നൈ - എഗ്മൂർ - രാവിലെ 7.15

പുനലൂർ - നാഗർകോവിൽ - 7.45

പുനലൂർ - കൊല്ലം മെമു- 9.30

പുനലൂർ - മധുര- വൈകിട്ട് 6.15

മധുര - ഗുരുവായൂർ - രാത്രി 7.30

പുനലൂർ - കൊല്ലം - രാത്രി 8.40

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.