കോട്ടയം : ജില്ലയിൽ എൻ.എച്ച്.എം (ദേശീയ ആരോഗ്യദൗത്യം) പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർമാർ (പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഡെർമറ്റോളജി) എന്നീ ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ് ബിരുദം/ ബിരുദാനന്തരബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. മെഡിക്കൽ ഓഫീസർമാർക്ക് 2024 ജൂൺ ഒന്നിന് 62 വയസും സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർമാർക്ക് 63 വയസും തികയാൻ പാടില്ല. താൽപര്യമുള്ളവർ 19 ന് രാവിലെ 11 ന് ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററിലുള്ള എൻ.എച്ച്.എം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |