ചെറുപുഴ: തിരുമേനി കോറാലിയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഏറ്റെടുത്ത കാവേരികുളം ശാരദാമഠത്തിന്റെ പുനരുദ്ധാരണം നടക്കുന്ന സ്ഥലം പയ്യന്നൂർ ഡിവൈ.എസ്.പി എ.ഉമേഷും സംഘവും സന്ദർശിച്ചു. ഏറെ സവിശേഷതകളും, ചരിത്ര പ്രാധാന്യമുള്ളതുമായ പ്രദേശം ടൂറിസത്തിന് അനന്ത സാദ്ധ്യതകളെപ്പറ്റി വിലയിരുത്തിയ സംഘത്തിൽ ചെറുപുഴ സി ഐ ടി.പി.ദിനേശ് ,ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയി, ശാരദാമഠം പ്രതിനിധികളായ എം.എസ് പ്രസാദ്, സുനിൽ പേപ്പതീയിൽ എന്നിവരും ഉണ്ടായിരുന്നു . കാവേരികുളം ദേവീക്ഷേത്രത്തിന്റെ പെരുമ പുറംലോകത്ത് അറിയിച്ച സണ്ണി പതിയിലിനെ പയ്യന്നൂർ ഡിവൈ.എസ്പി അഭിനന്ദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |