തൃക്കരിപ്പൂർ: കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പൊൻമലേരി കേളുവിന്റെ വീട് ആർ.ജെ.ഡി , സി.പി.ഐ നേതാക്കൾ സന്ദർശിച്ചു.ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.പി.ശ്രേയാംസ് കുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ എന്നിവർ ഇന്നലെ വൈകിട്ടോടെ കേളുവിന്റെ വീടായ ശ്രീപാർവതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു ,വി.വി.വിജയൻ, പി.വി.തമ്പാൻ എന്നിവർ കൂടെയുണ്ടായിരുന്നു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ, സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ ലോക്കൽ സെക്രട്ടറി എം.പി ബിജീഷ്, എ.ഐ.വൈ.എഫ് തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി കെ.വി.ദിലീഷ് കുമാർ എന്നിവരും കേളുവിന്റെ വീട്ടിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |