നെടുമങ്ങാട് : വൃത്തിയുള്ള വീടൊരുക്കാം, ശുചിത്വമുള്ള നാടിനായി ഒന്നിക്കാം എന്ന സന്ദേശവുമായി കരകുളം ഗ്രാമപ്പഞ്ചായത്തിൽ സമഗ്ര ശുചിത്വ കാമ്പെയിൻ പദ്ധതിക്ക് തുടക്കമായി.മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽ കുമാർ,പി.ഉഷാകുമാരി,വി.രാജീവ്,ബി.സജികുമാർ തുടങ്ങിയവർ സംസാരിച്ചു.കുടുംബശ്രീ അംഗങ്ങളുടെ മക്കളിൽ 10, 12-ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ക്യാമ്പ് പത്ത് ദിവസം നീളും.വാർഡ് തല ഗ്രാമക്കൂട്ടായ്മകളും ഗൃഹസന്ദർശനവും ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കും.ഹരിതസേനാ സംഗമം ശുചിത്വമിഷൻ സംസ്ഥാന കൺസൾട്ടന്റ് എൻ.ജഗജീവൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |