വർക്കല:എസ്.എഫ്.ഐ വർക്കല ഏരിയ സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഇ.അഫ്സൽ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സുഹാസ് അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാൻ കെ.എം. ലാജി സ്വാഗതം പറഞ്ഞു.അരവിന്ദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് നന്ദൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി എസ്.കെ.ആദർശ് ,ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അവിനാശ് ,വിജയ് വിമൽ,
സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.ഷാജഹാൻ,വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി സുഹാസ് (പ്രസിഡന്റ്),അപർണ,നിതിൻ താര (വൈസ് പ്രസിഡന്റുമാർ),അരവിന്ദ് (സെക്രട്ടറി),ബദിരിയ. മിഥുൻകാന്ത് (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ: എസ്.എഫ്.ഐ വർക്കല ഏരിയ സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഇ.അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |