SignIn
Kerala Kaumudi Online
Friday, 25 October 2024 10.57 AM IST

ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page

train

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. വടക്കൻ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപം സീൽഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ചുപേർ മരണപ്പെട്ടു. 25പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജൽപായ്‌ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോൾ പിന്നിൽ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയതായാണ് വിവരം. വിശദ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഡോക്ടർമാരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എക്‌സിലൂടെ അറിയിച്ചു. സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ആംബുലൻസും രക്ഷാ പ്രവർത്തനത്തിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്‌തിട്ടുണ്ടെന്നും മമതയുടെ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, TRAIN, ACCIDENT, WEST BENGAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.