തൃക്കരിപ്പൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിലെ തിരുവാതിര അയൽക്കൂട്ട വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ഇ.അജിത, ഓക്സിലറി വിഭാഗത്തിൽ ഒന്നാമതെത്തിയ എം.വി.രചന എന്നിവരെയും സംഘത്തെയും ഇരുടീമുകളുടെ പരിശീലകയായ മണിയേയും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി.എസ് അനുമോദിച്ചു. മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനം നേടിയ ഇളമ്പച്ചിയിലെ ശിൽപ്പ വേണുഗോപാൽ, മിമിക്രിയിൽ ജില്ലയെ പ്രതിനിധീകരിച്ച ടി.വൽസല എന്നിവരെയും അനുമോദിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി.എസ് അദ്ധ്യക്ഷ എം.മാലതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.സൗദ, കെ.വി.കാർത്യായനി, കെ.എം.ഫരീദ, എം.ഷൈമ, അസിസ്റ്റന്റ് സെക്രട്ടറി പി.അരവിന്ദൻ, സി ഡി.എസ് ഉപാദ്ധ്യക്ഷ എം.ഖൈറുന്നീസ, ടി.ശ്യാമള, എം.ശ്രീജ എന്നിവർ സംസാരിച്ചു.ചടങ്ങിൽ സ്ഥലം മാറി പോകുന്ന അക്കൗണ്ടന്റ് പി.എസ്.നിത്യക്ക് യാത്രയയപ്പും പുതുതായി ചുമതലയേറ്റ യു.കെ.സ്വപ്നക്ക് സ്വീകരണവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |